ഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി കെ പി സജിത്ത്‌ലാൽ അനുസ്മരണം ജൂൺ 27 ചൊവ്വാഴ്‌ച്ച വൈകുന്നേരം ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി അബ്ബാസിയ ഓഫീസിൽ വെച്ച് നടന്നു.

ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് ശ്രീ വർഗീസ് പുതുക്കുളങ്ങര അനുസ്മരണം ഉദ്ഘാടനം ചെയ്തു. സജിത്ത് ലാൽന്റെ ബാല്യകാല സുഹൃത്തുകൂടി ആയ രാജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലയുടെ ചാർജുള്ള സെക്രട്ടറി നിസാം തിരുവനന്തപുരം , സെക്രട്ടറി ജോയി കരുവാളൂർ, തിരുവനന്തപുരം ജില്ലാ ഒഐസിസി പ്രസിഡന്റ് വിധു കുമാർ, സനിൽ തയ്യിൽ ,ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവർ സംസാരിച്ചു.സുജിത് കായലോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷരൺ കോമത്ത് നന്ദി അറിയിച്ചു.തുടർന്ന് ഛായചിത്രത്തിൽ പുഷ്പാർച്ചന നടന്നു.