- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് വയനാട് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗവും, യാത്ര അയപ്പും സംഘടിപ്പിച്ചു
കുവൈറ്റ് വയനാട് അസോസിയഷൻ അർദ്ധവാർഷിക പൊതുയോഗവും സംഘടനയുടെ മുൻട്രഷററും, ഓഡിറ്ററും ആയിരുന്ന ജോമോൻ ജോസിന് യാത്രയയപ്പും സംഘടിപ്പിച്ചു.
ജൂൺ 30നു വൈകിട്ട് 6 മണിക്ക് അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ പ്രസിഡൻറ് ബ്ലെസൻ സാമുവൽ അധ്യക്ഷൻ ആയിരുന്നു.വനിതാവേദി കൺവീനർ പ്രസീത അഭിസംബോധന ചെയ്തു ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിജിൽ മാത്യു സ്വാഗതം ആശംസിച്ചു.തുടർന്ന് ആറ് മാസത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, പൊതുയോഗം പാസ്സാകുകയും ചെയ്‌തു.ജോയിൻ ട്രഷറർ മനീഷ് മേപ്പാടി കണക്കുകൾ അവതരിപ്പിക്കുയും ചെയ്തു.
അസോസിയഷൻ രക്ഷാധികാരി ബാബുജി ബത്തേരി യോഗത്തിനും കുവൈറ്റിൽ നിന്നും പ്രവാസ ജീവിതം മതിയാക്കി പോകുന്ന ജോമോൻ ജോസിന് ആശംസകൾ അർപ്പിച്ചും സംസാരിച്ചു. ബ്ലെസൻ സാമുവൽ ,ജിജിൽ മാത്യു, അക്‌ബർ വയനാട്,ഷിബു സി മാത്യു,ഷീജ സജി, മാണി ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് എക്സികുട്ടീവ് അംഗങ്ങൾ ചേർന്ന് ഉപഹാരം നൽകുകയും ജോമോൻ ജോസ് മറുപടി പ്രസംഗവും നടത്തി.
സംഘടന നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നായ വിദ്യകിരൺ പദ്ധതി പൂർത്തീകരണത്തിനായ് നാട്ടിൽ നിസ്വാർത്ഥ സേവനം നടത്തിയ ജനറൽ കൺവീനർ റോയ് മാത്യു, കൺവീനർ റംസി ജോൺ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. 2023 പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി ആൻ എലിസബത്ത് മാണിക്കും ഉപഹാരം നൽകി. തുടർന്ന് വയനാട് മഹോത്സവത്തിന്റെ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും പൊതു ചർച്ചകൾ നടത്തുകയും ചെയ്തു. ജോയിൻ സെക്രട്ടറി എബി ജോയ് നന്ദി അർപ്പിക്കുകയും ചെയ്തുതു. സ്നേഹ വിരുന്നോടെ യോഗം അവസാനിച്ചു