ചെങ്ങന്നൂർ : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ(കെ.റ്റി.എം .സി.സി) സ്വദേശ സമ്മേളനം ജൂലൈ മാസം 15 ന് ശനിയാഴ്ചരാവിലെ 9 മണി മുതൽ ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോമിലെകെ.റ്റി.എം.സി.സി. ഓഡിറ്റോറിയത്തിൽ നടത്തുന്നു.

സി എസ് ഐ ബിഷപ്പ് റൈറ്റ് .റവ . Dr .മലയിൽ സാബു കോശി ചെറിയാൻഉദ്ഘാടനം ചെയ്യുന്നതും കുട്ടനാട് എംഎൽഎ  തോമസ് കെ തോമസ്സംബന്ധിക്കുന്നതും ആയിരിക്കും.കെ.റ്റി.എം .സി.സി മുൻകാല പ്രവർത്തകരും ഇപ്പോൾ അവധിയോടുള്ളബന്ധത്തിൽ നാട്ടിലായിരുന്നവരും ഇതിൽ സംബന്ധിക്കും, ആത്മീയപ്രഭാഷണവും ഗായക സംഘത്തിന്റെ പ്രത്യേക ഗാനങ്ങളും വിവിധപ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു. ജോൺ മാത്യു P.( +919446385387)കൺവീനറായി പ്രവർത്തിക്കുന്നുവെന്നും പ്രസിഡന്റ് സജു വി. തോമസ്സെക്രട്ടറി റെജു ഡാനിയേൽ ജോൺ ( 00965-50542455) ട്രഷറാർ വിനോദ്കൂര്യൻ എന്നിവർ സംയുക്തമായി അറിയിച്ചു