കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ ജൂലൈ 14 ന് വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ബസ്വീറ സംഗമത്തിൽ ഏക സിവിൽ കോഡിനെ സംബന്ധിച്ച് യുവ പണ്ധിതൻ പി.വി അബ്ദുൽ വഹാബ് ബേപ്പൂർ മുഖ്യ പ്രഭാഷണം നടത്തും.

തദബ്ബുറുൽ ഖുർആനിൽ അബ്ദുൽ അസീസ് സലഫി, സൈദ് മുഹമ്മദ് റഫീഖ്, മുഹമ്മദ് ശാനിബ് എന്നിവർ ക്ലാസെടുക്കും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും രാത്രി ഭക്ഷണവും ആകർഷകമായ സമ്മാനവും ഉണ്ടായിരിക്കും.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 55685576, 99060684