ഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ'ഒപ്പം' എന്ന പദ്ധതിയുടെ ഭാഗമായി ദേവികുളങ്ങര പഞ്ചായത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിക്കു സ്‌കൂളിൽ പോകാൻ സൈക്കിൾ സ്നേഹസമ്മാനമായി നൽകി.

പുതുപ്പള്ളി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു മുനമ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.ജി.ഒ അസോസിയേഷൻ മുൻ പ്രസിഡന്റ് മങ്ങാട്ട് രാജേന്ദ്രൻ സൈക്കിൾ കൈമാറി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ. ശ്രീദേവി, ഡിസിസി അംഗം എ ശുഭദേവ്, സന്തോഷ് ചക്കാലത്തറ, ചന്ദ്രൻ മണ്ണുകുന്നിൽ, ഒഐസിസി കുവൈത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് എന്നിവർ സന്നിഹിതരായിരുന്നു.