കുവൈത്ത് സിറ്റി : അബ്ദുന്നാസർ മഅ്ദനിക്ക് സ്വന്തം മണ്ണിലേക്ക് പോകുന്നതിന് ഇളവ് അനുവദിച്ച സുപ്രീ കോടതി വിധി നീതി പുലർന്നതാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു. വലിയ ശാരീരിക പ്രയാസം നേരിടുന്ന മഅ്ദനിക്ക് ആവശ്യമായ ചികിത്സ നൽകാൻ സർക്കാർ തയ്യാറാകണം. പതിനഞ്ച് വർഷക്കാലം ദുരിതം പേറിയ അദ്ദേഹത്തിനെതിരെ കുറ്റമൊന്നും കണ്ടെത്താനാകാതെ നീണ്ട കാലത്തിന് ശേഷമാണെങ്കിലും നീതിയുടെ വെളിച്ചത്തിലേക്ക് വന്നത് സ്വാഗതാർഹമാണെന്നും ഇത്തരത്തിൽ നീതി നിഷേധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന നിരവധി ആളുകൾക്ക് ഈ വിധി നീതിന്യായ വ്യവസ്ഥയിൽ കൂടുതൽ പ്രത്യാശ നല്കുന്നതാണെന്നും ഐ.ഐ.സി വിശദീകരിച്ചു.