കുവൈത്ത് സിറ്റി :ഉമ്മൻ ചാണ്ടിയുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിനും കോൺഗ്രസ്സ് പാർട്ടിയുമുണ്ടാക്കിയ വിഷമത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) പങ്കു ചേരുന്നതായി പ്രസിഡന്റ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ അറിയിച്ചു.

ഭരണം ജനകീയമാക്കി സർക്കാറിന്റെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്കും ദുർബലരിലേക്കും പാർശവൽകരിലേക്കും നേരിട്ടെത്തിക്കാൻ ശ്രമിച്ച ജനകീയനായ ഭരണാധികാരിയിരുന്നു ഉമ്മൻ ചാണ്ടി. അധികാരത്തിന്റെ ഇരുമ്പു മറകളില്ലാതെ ജനങ്ങളിലേക്കിറങ്ങി ചെന്നു എന്നതാണ് ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരിയെ വ്യത്യസ്തനാക്കി യിരുന്നതെന്ന് ഐ.ഐ.സി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.