കുവൈത്ത് സിറ്റി : വർഷങ്ങളായി തുടരുന്ന വിമാന യാത്രാ നിരക്ക് വർദ്ധനവിന് പരിഹാരം കാണാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

'യാത്ര നിരക്ക് കൊള്ള: പ്രവാസികൾക്ക് ചിലത് പറയാനുണ്ട്' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചയിൽ വിവിധ പ്രവാസി രാഷ്ടീയ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

വിമാന കമ്പനികൾ നടത്തുന്ന തീവെട്ടി കൊള്ള വർഷങ്ങളായി തുടരുകയാണെന്നും ഏറ്റവും കൂടുതൽ ചൂഷണത്തിനിരയാകുന്നത് ഗൾഫ് പ്രവാസികളാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു.സീസൺ സമയങ്ങളിൽ കൊള്ളലാഭമാണ് എയർലൈൻസുകൾ ഈടാക്കുന്നത് .യാത്ര നിരക്ക് നിയന്ത്രിക്കാൻ സർക്കാർ തലങ്ങളിൽ കാര്യമായ ഇടപെടലുകൾ നടക്കുന്നില്ല എന്നത് ഖേദകരമാണ്.പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുമ്പിൽ വിഷയം തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നമട്ടിൽ കൈ മലർത്തുകയാണ് ഭരണകൂടങ്ങൾ.

തുച്ഛ വരുമാനക്കാരായ പ്രവാസികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ ഒരു ഭാഗം വിമാന ടിക്കറ്റിന് നൽകേണ്ട സാഹചര്യമാണുള്ളത് . പല കുടുംബങ്ങളും അവധി സമയത്ത് ജന്മനാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുകയാണ് . ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്.

ചൂഷണങ്ങൾക്കെതിരെ ജിസിസി തലത്തിൽ തന്നെ പ്രവാസികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്നും സാധ്യമായ നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പ്രവാസി വെൽഫെയർ കുവൈത്ത് ആക്ടിങ് പ്രസിഡണ്ട് റഫീഖ് ബാബു പൊൻ മുണ്ടം അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘനാ പ്രതിനിധികളായ
ജീവസ് എരിഞ്ഞേരി(ONCP)
തമ്പി ലൂക്കോസ്,
അലക്‌സ് മാത്യു, (KJPS)
ജോർജ് പയസ്, (സൗഹൃദവേദി സാൽമിയ)
എൻ കെ ഖാലിദ് ഹാജി, (KMCC)
മുഹമ്മദ് കുഞ്ഞി, (Kasaragod Association)
അബ്ദുൽ അസീസ് (World Malayali Council)
ഹസീബ് പി( Youth India Kuwait)
സക്കീർ പുതുനഗരം (PALPAK)
ഫിറോസ് ഹമീദ്,
ഷെരീഫ് പി. ടി, (KIG)
കേളോത്ത് ഹമീദ് (KDA)
സക്കീർ പുതുപ്പന,
ബൈജുലാൽ എൽ (KKPA)
പ്രവാസി വെൽഫെയർ കുവൈത്ത് പ്രതിനിധികളായ
അനിയൻകുഞ്ഞ്,
ഷൗക്കത്ത് വളാഞ്ചേരി,
അഫ്താബ്
എന്നിവർ സംസാരിച്ചു'

അൻവർ ഷാജി മോഡറേറ്ററായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുശോചനത്തോടെ തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ജവാദ് അമീർ നന്ദിയും പറഞ്ഞു.

Thanks & Regards