കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഇംപീരിയൽ ഹാളിൽ വെച്ചു നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും, അഡൈ്വസറി ബോർഡ് മെമ്പർ ജിജോ ജേക്കബ് കുര്യൻ അനുശോചനക്കുറിപ്പും അവതരിപ്പിച്ചു. തുടർന്ന് 100 കണക്കിനു പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും നടത്തി.

കുവൈറ്റിൽ അവസാന തവണ സ്വകാര്യ സന്ദർശ്ശനത്തിന് വന്ന ഉമ്മൻ ചാണ്ടീ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ സ്വീകരണ യോഗത്തിൽ സംബന്ധിച്ചതും സംഘടനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച് സംസാരിച്ചതും എല്ലാം പ്രവർത്തകർ ഓർത്തെടുത്തു.

അഡൈ്വസറി മെമ്പർ ഡോജി മാത്യു, ട്രഷറർ സുമേഷ് ടി എസ്, മീഡിയ കൺവീനർ അരുൺ രവി,വൈസ് പ്രസിഡന്റ് സുബിൻ ജോർജ്, ജോയിന്റ് ട്രഷറർ ജോസഫ് കെ.ജെ, മുൻ ജനറൽ സെക്രട്ടറി ജോർജ് കാലായിൽ, ചാരിറ്റി കൺവീനർ ഭൂപേഷ്, ഏരിയ കോർഡിനേറ്റർ റോബിൻ ലൂയിസ്, വിബ്ജിയോർ ടിവി പ്രതിനിധി നിജാസ് കാസിം, ചിന്നമ്മ റോയി എന്നിവർ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു സംസാരിച്ചു.