കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓവർസീസ് എൻ സി പി കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിച്ചു. എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയെന്നും കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട ഉമ്മൻ ചാണ്ടിയുടെ നിര്യാണ വാർത്ത ഏറെ ദുഃഖത്തോടെയാണ് കേരളീയ ജനതയും പ്രത്യേകിച്ച് പ്രവാസ ലോകവും സ്വീകരിച്ചതെന്ന് ഒ എൻ സി പി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി പറഞ്ഞു. എന്നും പ്രവാസികള ചേർത്തുപിടിച്ച , ഉമ്മൻ ചാണ്ടിയുടെ ഭരണമികവിന്റെയും കരുതലിന്റെയും കൊടിയടയാളമായി പ്രകീർത്തിക്കപ്പെടുന്ന സംഭവങ്ങളിലൊന്നാണ് ആഭ്യന്തര കലാപം നടക്കുന്ന കാലത്ത് ലിബിയയിൽനിന്നും ടുനീസിയയിൽനിന്നും മലയാളി നഴ്‌സുമാരെ തിരികെ എത്തിച്ച തുൾപ്പടെയുള്ള ഇടപെടെ ലന്ന് ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും കേരള ജനതയുടേയും ദുഃഖത്തിൽ ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി പങ്കുചേർന്നു.ഒ എൻ സി പി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാൻഡ,ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾ രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വീഡിയോ ലിങ്ക്https://we.tl/t-0jRWRkbH3e