- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോക്ക് ഓണാഘോഷം 2023 ഫ്ളയർ പ്രകാശനം ചെയ്തു
സെപ്റ്റംബർ ഒന്നിന് കൈത്താൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടക്കുന്ന ഫോക്ക് ഓണാഘോഷം 2023 ഫ്‌ളെയർ പ്രകാശനം ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ കണ്ണൂർ രുചിക്കൂട്ടുകൾ ചേർത്തൊരുക്കുന്ന ഓണസദ്യ, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറും.
അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹ്യപ്രവർത്തകൻ ബാബുജി ബത്തേരി ഓണാഘോഷം കമ്മിറ്റി കൺവീനർ കെ സി രജിത്തിന് നൽകി പ്രകാശനം ചെയ്തു.
പ്രസിഡന്റ് സേവ്യർ ആന്റണി ജനറൽ സെക്രട്ടറി വിജയകുമാർ എൻ കെ ഉപദേശക സമിതി അംഗങ്ങളായ അനിൽ കേളോത്ത് രമേശ് കെ ഇ,ഫോക്ക് വാർഷിക സ്‌പോൺസർ അൽമുള്ള എക്‌സ്‌ചേഞ്ച് പ്രതിനിധി ശ്യാം പ്രസാദ്, ആർട്‌സ് സെക്രട്ടറി സുനേഷ് ഐ വി വനിതാ വേദി ജനറൽ കൺവീനർ കവിതാ പ്രനീഷ് മറ്റു ഫോക് ഭാരവാഹികൾ ഫോക് കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story