കുവൈറ്റ് സിറ്റി: കുവൈറ്റിലെ രജിസ്‌ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെജിസ്‌ട്രേഡ് അസ്സോസിയേഷൻസ് (ഫിറ) കുവൈറ്റ്, അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് ഫിറ ആക്ടിങ് കൺവീനറും കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ സലീം രാജിന് യാത്രയയപ്പ് നൽകി. യോഗത്തിൽ ബിജു സ്റ്റീഫൻ (ടെക്‌സാസ് കുവൈറ്റ് )സ്വാഗതം ആശംസിച്ചു .

ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) അധ്യക്ഷത വഹിച്ചു.ഫിറയുടെ രൂപീകരണ സമയം മുതൽ നാളിതു വരെയായി സാമൂഹിക സാംസ്‌കാരിക രംഗത്ത് സലീം രാജ് നൽകിയ സേവനങ്ങൾ വിശദീകരിച്ചു. ബേബി ഔസേഫ്( കേരള അസോസിയേഷൻ ) ജീവ്‌സ് എരിഞ്ചേരി (ഓവർസീസ് എൻ സി പി) ഓമനക്കുട്ടൻ (ഫോക്ക് കുവൈറ്റ് ) ഷഹീദ് ലബ്ബ (ഫോക്കസ് കുവൈറ്റ്)

സിജോ കുര്യൻ (കോട്പാക് - കോട്ടയം ജില്ല അസോസിയേഷൻ) അലക്‌സ് മാത്യു (കൊല്ലം ജില്ലാ പ്രവാസി സമാജം) മാമ്മൻ അബ്രഹാം (ടാസ്‌ക് കുവൈറ്റ്) തമ്പി ലൂക്കോസ്, ബാബു വിളയിൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സലീം രാജിന് ഫിറയുടെ സ്‌നേഹോപഹാരം നൽകി. സലിംരാജ് മറുപടി പ്രസംഗം നടത്തി. യാത്രയയപ്പ് ചടങ്ങിൽ ഫിറ സെക്രട്ടറിയും പത്തനംതിട്ട ജില്ല അസോസിയേഷൻ പ്രതിനിധിയുമായ ചാൾസ് പി ജോർജ് നന്ദി പറഞ്ഞു

വീഡിയോ ലിങ്ക്
https://we.tl/t-QmrpBCPvlg