കുവൈറ്റ് സിറ്റി: വാക്കുകൾ ഹൃദ്യവും മധുരവും കരുണയും ആർദ്രതയും നിറഞ്ഞതാകണമെന്ന് പ്രശസ്ത കവി കെ. സുദർശനൻ അഭിപ്രായപ്പെട്ടു. ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റഴ്‌സ് ക്ലബ്ബിന്റെ മൂന്നാം വാർഷികം 'ഭാവനീയം 2023'ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാക്കുകളുടെ ശക്തി പരിവർത്തന വിധേയമാണെന്നും ലോകത്തെ തന്നെ മാറ്റിമറിക്കുവാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ അധ്യക്ഷ ഷീബ പ്രമുഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ലോക മലയാളം ടോസ്‌റ് മാസ്റ്റേഴ്‌സ് അധ്യക്ഷൻ ജോർജ് മേലാടൻ , ഡിസ്ട്രിക്ട് 20 ഡയറക്ടർ മൊന അലോക്കുബ് , പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ യാസർ അൽ ഖഷാർ, ക്ലബ് ഗ്രോത്ത് ഡയറക്ടർ സേഹാം മുഹമ്മദ് , ഡിവിഷൻ ഇ ഡയറക്ടർ അസ്മ അൽ എനൈസി, ഏരിയ 19 ഡയറക്ടർ ജമാലുദ്ദീൻ ഷെയ്ഖ്, മുൻ ഡിവിഷൻ എച്ച് ഡയറക്ടർ പ്രമുഖ ബോസ്, സലീം പള്ളിയിൽ, ചെസ്സിൽ രാമപുരം എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു.

മുൻ അധ്യക്ഷൻ ബിജോ പി ബാബു ക്ലബ്ബിന്റെ നാൾ വഴികൾ വിവരിച്ചു. അജയ് ജേക്കബ് ജോർജ് യോഗ നിർദ്ദേശങ്ങളും സുനിൽ എൻ എസ് മുഖ്യഅതിഥിയെ പരിചയപ്പെടുത്തലും നിർവഹിച്ചു.
ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ , പ്രജിത വിജയൻ തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. പ്രശാന്ത് കവലങ്ങാട് നിമിഷ പ്രസംഗ അവതരണം നടത്തി. ജെറാൾഡ് ജോസഫ് ശ്രീജ പ്രബീഷ് എന്നിവർ അവതാരകരും ജോൺ മാത്യു പാറപ്പുറത്ത്, സുനിൽ തോമസ് എന്നിവർ മോഡറേറ്റർമാരുമായി നടന്ന യോഗത്തിന് ജോമി ജോൺ സ്റ്റീഫൻ സമയ നിയന്ത്രണം നിർവഹിച്ചു. ഇവന്റ് ചെയർ സാജു സ്റ്റീഫൻ കൃതജ്ഞത രേഖപ്പെടുത്തി

അംഗങ്ങളുടെ പ്രഭാഷണ പാഠവും നേതൃത്വ ഗുണവും വർദ്ധിപ്പിക്കാനുള്ള പാഠ്യ പദ്ധതികളുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ടോസ്‌റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണലിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്. ക്ലബ്ബിനെ പറ്റി കൂടുതൽ അറിയുവാൻ ബന്ധപ്പെടുക.
മനോജ് മാത്യു - 66087125
സുനിൽ എൻ എസ് - 99284766