- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണപ്പൊലിമ 2023-ന്റെ ഫുഡ് കൂപ്പൺ ആലപ്പുഴ ജില്ലാ കമ്മിറ്റി വിതരണം ചെയ്തു
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29 ആം തീയതി നടക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്ന ഓണപ്പൊലിമ -2023 എന്ന സാംസ്‌കാരിക പരിപാടിയുടെ ഫുഡ് കൂപ്പൺ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് വിതരണം ചെയ്തു. അബ്ബാസിയ ഒഐസിസി ഓഫീസിൽ വച്ച് നടന്ന ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം തോമസ് പള്ളിക്കലിന് നൽകി ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
യോഗത്തിൽ നാഷണൽ കമ്മിറ്റി നിർവാഹകസമിതി സംഗം അബ്ദുൽ റഹ്മാൻ പുഞ്ചിരി,യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്,കലേഷ് ബി പിള്ളൈ,കുര്യൻ തോമസ് പൈനുംമൂട്ടിൽ, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ,ജോൺ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോർട്സ് വിങ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് നൈനാൻ, നിപിൻ മണ്ണാരുപറമ്പിൽ,നൈനാൻ ജോൺ, സന്തോഷ് വര്ഗീസ്, ഷിജു മോഹനൻ, ബിപിൻ,നഹാസ് സൈനുലാബ്ദ്ധീൻ,ബിനു യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സെക്രട്ടറി ഷിബു ചെറിയാൻ നന്ദി പറഞ്ഞു.