കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ്ക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി മധുരം വിതരണം ചെയ്തു. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി നിർവാഹകസമിതി അംഗം അബ്ദുൽ റഹ്മാൻ പുഞ്ചിരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ തോമസ് പള്ളിക്കൽ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് മനോജ് റോയ്,കലേഷ് ബി പിള്ളൈ,കുര്യൻ തോമസ് പൈനുംമൂട്ടിൽ, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ,ജോൺ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോർട്സ് വിങ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് നൈനാൻ, നിപിൻ മണ്ണാരുപറമ്പിൽ,നൈനാൻ ജോൺ, സന്തോഷ് വര്ഗീസ്, ഷിജു മോഹനൻ, ബിപിൻ,നഹാസ് സൈനുലാബ്ദ്ധീൻ,ബിനു യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും സെക്രട്ടറി ഷിബു ചെറിയാൻ നന്ദിയും പറഞ്ഞു.