പത്തനംതിട്ട : പത്തനംതിട്ട ജില്ല സൗഹൃദ വേദിയുടെ പ്രഥമ കുടുംബ സംഗമം ഓഗസ്റ്റ് 12ന് നടക്കും. പത്തനംതിട്ട ജില്ലക്കാരായ മുൻ കുവൈറ്റ് പ്രവാസികൾക്കും അവധിക്ക് നാട്ടിലേക്ക് പോയ നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുന്നവരും കുടുംബ സംഗമത്തിൽ ഒത്തുചേരുമെന്ന് സംഘാടകർ അറിയിച്ചു. മൈലപ്ര സാംസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിപാടി.

മെയ് 19 ആം തീയതി ആസ്പയർ ഇന്ത്യൻ സ്‌കൂളിൽ ആണ് സൗഹൃദ വേദി രൂപീകരിച്ചത്. നിലവിൽ 300 ൽ അധികം കുടുംബങ്ങൾ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

ഓഗസ്റ്റ് 12ന് നടക്കുന്ന കുടുംബ സംഗമത്തിൽ പരിപാടിയുടെ ഭാഗമായി പ്രതാപൻ മാന്നാറിന്റെ ഗാനമേളയും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഉമ്മൻ ജോർജ് ( +91 9961562528 , +965