ഒ.ഐ.സി.സി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനവും ക്വിറ്റ് ഇന്ത്യ ദിനാചരണവും ഒ.ഐ.സി.സി ഓഫീസിൽ വച്ച് നടത്തപ്പെട്ടു

ഒ.ഐ.സി.സി യൂത്ത് പ്രസിഡന്റ് ജോബിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി ഓരോ യുവാക്കളും മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

പുതുപ്പള്ളിയിൽ ശ്രീ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ട് ആയി പ്രവർത്തിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി
വർഗീസ് ജോസഫ് മാരാമൺ ഓർമ്മപ്പെടുത്തി.

എ്രം. എ. നിസാം, അക്‌ബർ വയനാട്, ലിബിൻ മുഴക്കുന്ന, ബത്തർ വൈക്കം, ചന്ദ്രമോഹൻ, ഷാനവാസ്, ആൽബിൻ, ശരൺ കണ്ണൂർ, ബോണി, റെജി കോരുത്, സിനു, രജിത്ത്, സുജിത്ത്, ഈപ്പൻ എന്നിവർ സംസാരിച്ചു

യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു.