കുവൈത്ത് സിറ്റി : പ്രവാസി വെൽഫെയർ കുവൈത്തിന്റെ കേന്ദ്ര ഓഫീസും വെൽഫെയർ ഹാൾ എന്ന പേരിലുള്ള കോൺഫറൻസ് ഹാളും ഉത്ഘാടനം ചെയ്തു. അബൂഹലീഫ ബ്ലോക്ക് രണ്ടിൽ പ്രവർത്തിക്കുന്ന ഓഫീസ് സമുച്ചയം പ്രവാസി വെൽഫെയർ കുവൈത്ത് ആക്ടിങ് പ്രെസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം , മുൻ പ്രെസിഡണ്ടുമാരായ അൻവർ സയീദ് , റസീന മുഹിയുദ്ദീൻ എന്നിവർ ചേർന്നു നാട മുറിച്ച് ഉൽഘാടന കർമ്മം നിർവ്വഹിച്ചു. വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു