ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഭാരതത്തിന്റെ 77)മത് സ്വാതന്ത്ര്യ ദിനാഘോഷം ഫോക് ബാലവേദിയുടെ നേതൃത്വത്തിൽ നടത്തി.

ഫഹാഹീൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് സേവിയർ ആന്റണി അധ്യക്ഷതവഹിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ., ട്രെഷറർ സാബു ടി.വി., വനിതാ വേദി ചെയർ പേഴ്‌സൺ സജിജാ മഹേഷ്, വൈസ് പ്രെസിഡന്റുമാരായ ബാലകൃഷ്ണൻ ഇ.വി., സൂരജ് കെ.വി., സുനിൽ കുമാർ, പ്രോഗ്രാം കോർഡിനേറ്റർ ഉമേഷ് കീഴറ, അൽമുല്ല ഇൻഷുറൻസ് ബ്രോക്കറേജ് മാനേജർ ജെയിംസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നമ്മൾക്ക് ലഭിച്ച സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ടത് ഒരു പൗരൻ എന്ന നിലയിൽ നമ്മളുടെ ഓരോരുതരുടെയും കടമയാണെന്നും. സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പൗരന്മാരായി വളർന്നുവരാൻ കുട്ടികൾ ശ്രെമിക്കണം എന്നും സേവിയർ ആന്റണി തന്റെ അദ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.മൂന്നു സോണലുകളിൽനിന്നും എത്തിയ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് വർണ്ണപകിട്ടേറി. സ്വാതന്ത്ര്യദിനവുമായി ബന്ധപെട്ടു കുട്ടികൾ വരച്ച ഡ്രോയിങ്ങുകളും, മറ്റു ചിത്രങ്ങളും ഹാളിൽ പ്രദർശിപ്പിച്ചു.

ബാലവേദി കോർഡിനേറ്റർ വിനോദ്കുമാർ, വനിതാ വേദി ട്രഷറർ രമ സുധീർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. ബാലവേദി ജോയിന്റ് സെക്രട്ടറി ദേവപ്രിയ ദീപക് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി സാവിയോ സന്തോഷ് നന്ദി പറഞ്ഞു