- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്വീറ സംഗമം വെള്ളിയാഴ്ച ഡോ. സലീം മാഷ് ഉദ്ഘാടനം ചെയ്യും
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത ബസ്വീറ സംഗമം ഓഗസ്റ്റ് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. കരൾ രോഗത്തെ ചെറുക്കാൻ പാർശ്വഫലങ്ങളില്ലാത്ത ഔഷധം വികസിപ്പിക്കാൻ എലികളിൽ നടത്തിയ പരീക്ഷണങ്ങൾക്ക് തഞ്ചാവൂർ പൊന്നയ്യ രാമജയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം ബയോകെമിസ്ട്രി വിഭാഗത്തിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച ഡോ. സലീം മാഷ് കുണ്ടുങ്ങൽ ബസ്വീറ സംഗമം ഉദ്ഘാടനം ചെയ്യും.
സൈദ് മുഹമ്മദ് റഫീഖ്, ബിൻസീർ നാലകത്ത്, മനാഫ് മാത്തോട്ടം എന്നിവർ തദബ്ബുറുൽ ഖുർആൻ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് നേതൃത്വം നൽകും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക - 55685576, 99060684
Next Story