ഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് (ഹാർഡ് ബോൾ) ഓഗസ്റ്റ് 25ന് ആരംഭിക്കുന്നു. അബുഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓഗസ്റ്റ് 25,സെപ്റ്റംബർ 1,സെപ്റ്റംബർ 8,സെപ്റ്റംബർ 15 എന്നീ തിയ്യതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.

ടൂർണമെന്റ്‌റിൽ റോയൽ ഫ്രണ്ട് ക്രിക്കറ്റ് ക്ലബ്, റാംബ്രോസ് ക്രിക്കറ്റ് ക്ലബ്,റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, പ്രീഡേറ്റേഴ്സ് XI എന്നിങ്ങനെ പ്രമുഖരായ നാല് ടീമുകൾ തമ്മിലാണ് മാറ്റുരക്കുക.

സെപ്റ്റംബർ 15 ന് നടക്കുന്ന പുരസ്‌കാരദാന ചടങ്ങിൽ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനം നൽകും. കൂടാതെ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് മാൻ ഓഫ് ദി ടൂർണമെന്റ്, മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് എന്നിങ്ങനെ പുരസ്‌കാരം നൽകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ബിജി പള്ളിക്കൽ 55372830/ഷിജു മോഹനൻ 90976008