യാത്ര അയപ്പ് നൽകി സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു സ്ഥിരതാമസത്തിനായികടന്നുപോകുന്ന സെന്റ് തോമസ് ഈവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ,കുവൈറ്റ് ഇടവക അംഗങ്ങളായ എം .തോമസ് ജോണിനും കുടുംബത്തിനും

എബ്രഹാം മാത്യുവിനും കുടുംബത്തിനും , ഇടവക വളരെ ഹൃദ്യമായ യാത്രയയപ്പ് നൽകി എം,തോമസ് ജോണും , എബ്രഹാം മാത്യുവും ഈ കഴിഞ്ഞ നാളുകളിലെല്ലാം ഇടവകയുടെ എല്ലാ ഔദ്യോഗിക ഭാരവാഹിത്വങ്ങളുംഏറ്റെടുക്കയും എല്ലാ പ്രവർത്തനങ്ങളും വളരെയധികം ഉത്തരവാദിത്തത്തോടുംഎത്രയും ആത്മാർത്ഥമായും ഭംഗിയായും നിർവഹിക്കുകയും ചെയ്തിരുന്നവ്യക്തികൾ ആയിരുന്നു എന്ന് ഇടവകവികാരി റവ . എൻ. എം. ജെയിംസ്

പ്രത്യേകം ഓർക്കുകയുണ്ടായി.ഇടവക വികാരി റവ . എൻ . എം ജെയിംസിന്റെഅധ്യക്ഷതയിൽ എൻ ഈ സി കെ സൗത്ത് ടെന്റിൽ വെച്ച് സംഘടിപ്പിച്ചയാത്ര അയപ്പ് യോഗത്തിൽ സെക്രട്ടറി റെക്സി ചെറിയാൻ സ്വാഗത പ്രസംഗംനടത്തുകയും റവ . എൻ. എം.ജെയിംസ് ഇടവകയുടെ സ്‌നേഹത്തിന്റെയുംനന്ദിയുടെയും സൂചനയായി മൊമെന്റോ നൽകുകയും ചെയ്തു. തോമസ് കെ .തോമസ് , സൂസൻ റോയ് , ജേക്കബ് പി . വര്ഗീസ് ,സിൽവി കുരുവിള ,ജെസ്ബി ജോർജ് ജീസ് ,നാഥാൻ ചെറിയാൻ ജോർജ് , സിജുമോൻ എബ്രഹാം,എബി ഈപ്പൻ , റെജു ഡാനിയേൽ ജോൺ എന്നിവർ ആശംസ പ്രസംഗങ്ങൾനടത്തി. ഇടവക ജനങ്ങളോടെല്ലാമുള്ള നന്ദിയും സ്‌നേഹവും തങ്ങളുടെമറുപടി പ്രസംഗത്തിൽ എം.തോമസ് ജോണും , എബ്രഹാം മാത്യുവും
അറിയിക്കുകയുണ്ടായി. ജേക്കബ് പി, ജെ , പി, എസ് . ജോൺ എന്നിവർപ്രാർത്ഥനക്ക് നേതൃത്വം നൽകി. കുരുവിള ചെറിയാൻ (ട്രഷറർ) നന്ദിപ്രകാശിപ്പിച്ചു