ഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണ കിറ്റ് വിതരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ K R മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലേറെ നിർധന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്.

ചെന്നിത്തല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് നമ്പ്യാരേത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി. മെമ്പർ രാധേഷ് കണ്ണന്നൂർ മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തിൽ തമ്പി കൗണടിയിൽ (D.C.C മെമ്പർ), പുഷ്പ ശശികുമാർ (വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പെഴ്‌സൺ), നിഷാ സോജൻ (വിദ്യാഭാസ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപെഴ്‌സൺ), ബിനി സുനിൽ (ഗ്രാമ പഞ്ചായത്ത് അംഗം), പുഷ്പരാജൻ ഈഴാം വാക്കൽ, മോഹനൻ പുത്തൻതറ എന്നിവർ സംസാരിച്ചു.