കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക് ) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തിരുവോണപ്പുലരി 2023 ന്റെ ഫ്‌ളെയർ പ്രകാശനം ചെയ്തു. പ്രസിഡന്റ് അനൂപ് സോമന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഇംപീരിയൽ ഹാളിൽ വച്ച് കൂടിയ യോഗത്തിൽ ശ്രീ. അനൂപ് സോമൻ ഫ്‌ളെയർ പ്രകാശനം ചെയ്ത് നിർവഹിച്ചു. ഫുഡ് കൂപ്പണിന്റ ആദ്യ വില്പന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് പ്രോഗ്രാം കൺവീനർ ഷൈജു എബ്രഹാമിന് നൽകി ഉദ്ഘാടനം ചെയ്തു.

വനിതാ വേദി ചെയർപേഴ്‌സൺ സെനീ നിജിൻ, പ്രോഗ്രാം കൺവീനർ ഷൈജു എബ്രഹാം , വൈസ് പ്രസിഡന്റ് രതീഷ് കുമ്പളത്ത് , ചാരിറ്റി കൺവീനർ ഭൂപേഷ് ,മീഡിയ കൺവീനർ ജിത്തു തോമസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറിമാരായ വിജോ കെവി, നിജിൻ ബേബി , വനിതാ ജോയിന്റ് ചെയർപേഴ്‌സൺ ബീന വർഗീസ് ,മെമ്പർഷിപ്പ് കോർഡിനേറ്റർ സിറിൽ ജോസഫ് ,ഏരിയ കോർഡിനേറ്റർമാരായ പ്രജിത്ത് പ്രസാദ് , അനിൽ കുറവിലങ്ങാട് , എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നായർ , സിബി പീറ്റർ, ഷൈൻ പി ജോർജ് ,മനോജ് ഇത്തിത്താനം, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകിയ യോഗത്തിന് ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും , ജോ.ട്രഷറർ ജോസഫ് കെ.ജെ നന്ദിയും അറിയിച്ചു.