- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പന്ദനം കുവൈത്ത് ഈദ് ഓണം ആഘോഷിച്ചു
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്ട്‌സ് ആൻഡ് കൾചറൽ അസോസിയേഷൻ ഈദ് ഓണപുലരി 2K23കുടുംബ സംഗമവും ഓണാഘോഷവും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌ക്കൂളിൽ സാമൂഹിക പ്രവർത്തകനുമായ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മറ്റ് സാമൂഹിക പ്രവർത്തകരായ മുബാറക് കബ്രാത്ത് , പി.എം. നായർ , നൃസ് 16 കേരള ചീഫ് എഡിറ്റർ ഹനീഫ.സി.പി, റെഫീക് താജ് തുടങ്ങിയവർ സംസാരിച്ചു. ആശംസകൾ മറ്റ് ഭാരവാഹികളായ റെജി കുമാർ , മുസ്തഫ, ശ്രീകുമാർ , അമ്മു, റാണി, സുനിത, ഹുസൈൻ. എ.കെ യും ട്രെഷറർ സജി മാത്യൂ നന്ദിയും പറഞ്ഞു. മാവേലി എഴുന്നള്ളത്തും താലപൊലിയും, ഓണ സദ്യയും , തിരുവാതിര കോൽക്കളി തുടങ്ങി വിവിധയിനം കലാപരിപാടികളും പൊലിക കുവൈത്ത് അവതരിപ്പിച്ച നാടൻ പാട്ടുകളും പരിപാടിക്ക് മാറ്റുകൂട്ടി. ഐഷാ ഗോപിനാഥ് എക്‌സിക്ക്യൂട്ടീവ് അംഗങ്ങളായ ശരത്ത്, സക്കീർ , ഹനീഫ, മുബീർ, പ്രീയ, ഷൈനി, അസ്മ, ജമീല, സുലേഹ, ലൈല, നസീർ ,ശ്രീദു , ഫാസില , ജോയ്‌സി എന്നിവർ പരിപാടി നിയന്ത്രിച്ചു.