കുവൈറ്റ് സിറ്റി: ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണപ്പൊലിമ-2023, സെപ്റ്റംബർ 29 നു വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ അബ്ബാസിയ സെട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നതാണു.

 ഓണപ്പൊലിമ-2023 സാംസ്‌കാരിക സമ്മേളനം കേരള നിയമ സഭാ പ്രതിപക്ഷ നേതാവ് വി ഡി സതിശൻ എം എൽ എ ഉൽഘാടനം ചെയ്യുന്നതും, ചടങ്ങിൽ പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനു സ്വികരണം നൽകുന്നതുമാണു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ചെയർമാൻ ശങ്കരപ്പിള്ള കുംബളത്ത് പങ്കെടുക്കുന്നതുമാണു. സമ്മേളനത്തിൽ ദേശിയ കമ്മറ്റി പ്രസിഡന്റ് വർഗിസ് പുതുക്കുക്കങ്ങര അധ്യക്ഷത വഹിക്കുന്നതുമാണു.

 പ്രശസ്ത സിനിമാ പിന്നണി ഗായകർ ആയ ലക്ഷ്മി ജയൻ, അരുൺ ഗോപനും നയിക്കുന്ന ഗാനമേളയും കുവൈറ്റിലെ ഡിലൈറ്റ്‌സ് അവതരിപ്പിക്കുന്ന മ്യുസിക്കൽ ഇവന്റ്‌സും, ഡി കെ ഡാൻസ് വേൾഡിന്റെ ഡാൻസും കുവൈറ്റിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന തിരുവാതിരയും, വഞ്ജിപ്പാട്ടും, ഒപ്പനയും, പുലികളിയും ഉൾപ്പടെ വിവിധ കലാപരിപാടികളും, വിഭവ സമൃദ്ദമായ ഓണ സദ്യയും നടത്തപ്പെടുന്നതാണു. വിവിധ ജില്ലാകമ്മറ്റികൾ പങ്കെടുക്കുന്ന അത്തപ്പുക്കള മൽസരം ഉണ്ടായിരിക്കുന്നതാണു.

 ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര, പ്രോഗ്രാം ചീഫ് കോ ഓർഡിനേറ്റർ ബി എസ് പിള്ള, ജനറൽ കൺവിനർ വർഗ്ഗിസ് ജോസഫ് മാരാമൺ, പബ്ലിസിറ്റി കൺവിനർ എം എ നിസാം, ജോർജ്ജി ജോർജ്ജ്, ലിപിൻ മുഴുക്കുന്ന്, ജോയി ജോൺ തുരുത്തികാര, ബിജു ചമ്പാലയം, രാജീവ് നടുവിലാമുറി, ജോയി കരുവാളൂർ, ശാമുവൽ ചാക്കോ കാട്ടുകളിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സനിഹിതർ ആയിരുന്നു.