കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ(കെ .ടി . എം. സി . സി)ടാലെന്റ്‌റ് ടെസ്റ്റ് സഘടിപ്പിച്ചു .സെപ്റ്റംബർ 28 നു രാവിലെ എൻ. ഈ. സി. കെഅങ്കണത്തിൽ ടാലെന്റ്‌റ് ടെസ്റ്റിന്റെ ഉത്ഘാടനം പാസ്റ്റർ. പ്രിൻസ് റാന്നിനിർവഹിച്ചു. ടാലെന്റ്‌റ് ടെസ്റ്റിനെ ആസ്പദമാക്കി സപ്പ്‌ളെമെന്റിന്റെപ്രകാശനവും നിർവഹിച്ചു . തുടർന്ന് 20 വേദികളിലായി പ്രായം അടിസ്ഥാനംആക്കി മൂന്ന് ഗ്രൂപ്പുകളിലായി എൻ.ഈ.സി.കെ ലെയും അഹമ്മദി സെയിന്റ്പോൾസിലും ഉൾപ്പെട്ട മാർത്തോമാ, സി.എസ്‌ഐ, ഇവാഞ്ചലിക്കൽ,ബ്രദറൺ, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളിൽ നിന്നായി 500 ഇൽമത്സരാർത്ഥികൾ പങ്കെടുത്തു..

സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം,ഉപന്യാസം,ക്വിസ്, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നുമത്സരങ്ങൾ. മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിന്മത്സരവും ഉണ്ടായിരുന്നു.ഉച്ചയ്ക്ക് രണ്ടിന് നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ളസമ്മാനങ്ങൾ വിതരണം ചെയ്തു. കെ .ടി . എം. സി . സി പ്രസിഡന്റ് സജുവാഴയിൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കുവൈറ്റ്സിറ്റി മാർത്തോമാ പാരിഷ് വികാരി റവ. എ. ടി. സക്കറിയ ഉത്ഘാടനം
ചെയ്തു. ടാലെന്റ്‌റ് ടെസ്റ്റ് ജനറൽ കൺവീനർ റോയ് കെ. യോഹന്നാൻ, ജനറൽകോർഡിനേറ്റർ ഷിബു വി. സാം, പ്രോഗ്രാം കോർഡിനേറ്റർ ദീപക് ഫിലിപ്പ്തോമസ്, കെ .ടി . എം. സി . സി സെക്രട്ടറി റെജു ഡാനിയേൽ ജോൺ, കെ .ടിഎം. സി . സി ട്രെഷറർ വിനോദ് കുര്യൻ , അജോഷ് മാത്യു, റവ. സാജൻജോർജ്, റവ.സന്ദീപ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.ഗ്രൂപ്പ് സോങ് മത്സരത്തിൽ ഒന്നാം സ്ഥാനം കുവൈറ്റ് സിറ്റി മാർത്തോമാപാരിഷിനും രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് സി. എസ് .ഐ ചർച്ചിനും ,ലിറ്റിൽ ഫ്‌ളോക് ചർച്ചിനും, മൂന്നാം സ്ഥാനം ബ്രെത്‌റൻ അസംബ്ലി കുവൈറ്റ് നുംലഭിച്ചു.ഓവറോൾ ചാമ്പ്യന്മാർ: 1-)0 സ്ഥാനം കുവൈറ്റ് സിറ്റി മാർത്തോമാ പാരിഷ് 2-
)0 സ്ഥാനം സെന്റ് പീറ്റേഴ്സ് സി. എസ് .ഐ ചർച്ചിനും, 3-)0 സ്ഥാനം ചർച്ച്
ഓഫ് ഗോഡ്, അഹ്മദി എന്നിവർക്ക് ലഭിച്ചുകെ .ടി . എം. സി . സി എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ 100 ൽപരം വരുന്ന വോളിന്റിയേഴ്സ് ടാലെന്റ്‌റ് ടെസ്റ്റ് 2023 ന്റെ ന്റെ വിജയത്തിനായിപ്രവർത്തിച്ചു.