- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ . ടി .എം. സി . സി വാർഷിക കൺവൻഷൻ -2023
കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷികകൺവൻഷൻ ഒക്ടോബർ 4 ,5 ,6 (ബുധൻ-വെള്ളി) വൈകിട്ട് 7 .00 മുതൽ9.00 വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ്ഹാളിലും വെച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. ബിജുചുവന്നമണ്ണ് ദൈവവചനം പ്രഘോഷിക്കും .കെ . ടി .എം. സി . സിഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 70വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നു കുവൈറ്റിൽഎത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കുംഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളിക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ . ടി .എം. സി . സി)നിലകൊള്ളുന്നത്കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല. മാർത്തോമ്മ,സി.എസ്‌ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ
സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി
പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ
ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ) യുടെ ഭരണ
ചുമതല നിർവ്വഹിക്കുന്നത് കെ . ടി .എം. സി . സി ആണ് .കൺവെൻഷന്റെ
പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി )
സജു വി. തോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോൺ (സെക്രട്ടറി) വിനോദ്
കുര്യൻ (ട്രഷറാർ), അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ
ക്രമീകരണങ്ങൾ നടക്കുന്നു.