ഐസിസി കുവൈറ്റ്, ഇന്ത്യയുടെ രാഷ്ട്രപിതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ 2ന് ആഘോഷിച്ചു.

അബ്ബാസിയ പോപിൻസ് ഹാളിൽ വെച്ച് ജനറൽ സെക്രട്ടറി ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ, ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമൂവൽ ചാക്കോ കാട്ടൂർകളീക്കൽ നിലവിളക്കു കൊളുത്തി ഉൽഘാടനം നിർവഹിച്ചു.

 അക്‌ബർ വയനാട്, സൂരജ് കണ്ണൻ, അർഷാദ്, തോമസ് പള്ളിക്കൽ, സിനു ജോൺ, മാണി. പി. ചാക്കോ, മാർട്ടിൻ പടയാട്ടിൽ, ലിപിൻ മുഴക്കുന്ന്, നൗഷാദ്, ശരൺ, റെജി കോരുത്, ലിൻസ്. കെ. സാമൂവൽ, മാത്യു യോഹന്നാൻ, മുനീർ മടത്തിൽ, അനിൽകുമാർ, ബോണി സാം മാത്യു, തുളസിധരൻ, ഈപ്പൻ ജോർജ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

തുടർന്ന്, എല്ലാവരും ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.ചടങ്ങിന് കലേഷ്. ബി. പിള്ള നന്ദി പറഞ്ഞു.