- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ചാണ്ടി ഉമ്മന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് സ്വീകരണമൊരുക്കി
പുതുപ്പള്ളി എംഎൽഎയായി സ്ഥാനമേറ്റതിന് ശേഷം കുവൈറ്റിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ അന്തരിച്ച കേരളത്തിന്റെ മുന്മുഖ്യമന്ത്രി യശശരീരനായ ്ഉമ്മൻ ചാണ്ടിയുടെ പ്രിയപുത്രൻ ചാണ്ടി ഉമ്മന് കുവൈറ്റ്കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗംഭീരമായ സ്വീകരണം നൽകി.കേരള നിയമസഭ സാമാജികനായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് ചാണ്ടി ഉമ്മൻ ഒരു വിദേശ രാജ്യം സന്ദർശിക്കുന്നത്.
കുവൈറ്റ്കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ആന്റോ മാത്യു കുമ്പിളിമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി സ്വാഗതം ആശംസിച്ചു.
സഭയ്ക്കും സമൂഹത്തിനും ഉമ്മൻ ചാണ്ടി നൽകിയ സേവനങ്ങൾ വിലമതിക്കാനാവാ ത്തതാണെന്നും അദ്ദേഹത്തിന്റെ മരണശേഷം കേരള ജനതയ്ക്ക് മുൻപിൽ ഒരു കത്തിജ്വലിക്കുന്ന പ്രകാശഗോപുരം ആയി അദ്ദേഹം തന്റെ പിൽക്കാല ജനോൻ മുഖമായ പ്രവർത്തനങ്ങളിലൂടെ മാറുകയായിരുന്നു എന്നും മാത്യു ജോസ് തന്റെ സ്വാഗത പ്രസംഗത്തിൽ പ്രത്യേകം പ്രസ്താവിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിയുടെ മൃതസംസ്‌കാര വേളയിൽ കതൊലിക്കാസഭയിലെ സീറോ മലബാർ സഭയും സീറോ മലങ്കര സഭയും ലത്തീൻ സഭയും നൽകിയ സ്‌നേഹാദരവുകളും അദ്ദേഹത്തിന്റെ സന്ദർശനത്തിയ , പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തിയ അഭിവന്ദ്യ പിതാക്കന്മാരോടും തന്റെ പിതാവിന്റെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയും സ്‌നേഹവും കടപ്പാടും അറിയിക്കുന്നതായി ചാണ്ടി ഉമ്മൻ തന്റെ മറുപടി പ്രസംഗത്തിൽ പ്രസ്താവിക്കുകയുണ്ടായി
നിങ്ങൾ ഓരോരുത്തരും നൽകിയ സ്‌നേഹവും കരുതലും പിന്തുണയുംആണ് ഈ ദുഃഖത്തിൽ തങ്ങളുടെ കുടുംബത്തെ പിടിച്ചുനിർത്തിയത് എന്ന് അദ്ദേഹം പറയുകയും എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തുഒരു എംഎൽഎയായി ആദ്യമായി ഒരു വിദേശരാജ്യത്ത് എത്തിയ തനിക്ക് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് നൽകിയ സ്വീകരണത്തിന് , സ്‌നേഹത്തി ന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു
അതുപോലെ നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിങ്ങളോടൊപ്പം അപ്പ ഉണ്ടായിരുന്നത് പോലെ ഒരു സഹോദരനായി, , മകനായി ഉണ്ടാകും എന്ന് അദ്ദേഹം പറയുകയുണ്ടായിപ്രത്യേകിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവ് നൽകിയ സ്‌നേഹാദരവുകളെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു.താൻ കുവൈറ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടിയിരുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു.
ആന്റോ കെ മാത്യു കുമ്പിളിമൂട്ടിൽ, മാത്യു ജോസ് ചെമ്പേത്തിൽ വാട്ടപ്പിള്ളി, സുനിൽ പി സി എന്നിവർ ചേർന്ന് പൊന്നാടയണീച്ച് ശ്രീ ചാണ്ടി ഉമ്മനെ ചടങ്ങിൽ വെച്ച് ആദരിച്ചുസ്വീകരണ പരിപാടികൾക്ക് ജനറൽ കോഡിനേറ്റർ ശ്രീ ബെന്നി പുത്തൻ, അജു തോമസ് കുറ്റിക്കൽ, ജിംസൺ മാത്യു, ബിനോയ് വർഗീസ് കുറ്റിപ്പുറത്ത്, റോയ് ചെറിയാൻ കുട്ടനാട്, ഷാജി എന്നിവർ നേതൃത്വം നൽകി.