കുവൈത്ത് സിറ്റി : 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യുണിറ്റ് 'ഒരുക്കം' സമ്പൂർണ്ണ പ്രവർത്തക സംഗമം സംഘടിപ്പിച്ചു . കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ ഉൽഘാടനം ചെയ്തു . ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദീഖ് മദനി മുഖ്യ പ്രഭാഷണം നടത്തി .

സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ' അൽ ജാരിയ ' ബോക്‌സ്, സമ്മേളന ലഘുലേഖകൾ എന്നിവ കൂടുതൽ പേരിലേക്ക് എത്തിക്കാനും അസ് വാക്ക് ഖുറൈൻ ഭാഗങ്ങളിൽ സ്‌ക്വാഡ് വർക്ക് നടത്താനും തീരുമാനിച്ചു .ശാഖ പ്രസിഡന്റ് ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി മുർഷിദ് അരീക്കാട് സ്വാഗതവും ഓർഗനൈസിങ് ജംഷീർ തിരുന്നാവായ നന്ദിയും പറഞ്ഞു