- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധാർമിക വിദ്യാഭ്യാസം സമൂഹ നന്മക്ക് അനിവാര്യം - സാൽമിക ഇസ്ലാഹി മദ്രസ്സ
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി മദ്രസ്സ സാൽമിയ 2023-24 ലെ പി ടി എ കമ്മറ്റി രൂപീകരിച്ചു. മദ്‌റസാ പഠനത്തിലൂടെ ഓരോ വിദ്യാർത്ഥിയും ആർജിക്കുന്ന ധാർമിക വിദ്യാഭ്യാസം സമൂഹത്തിനു നന്മയായിരിക്കുമെന്നു പി ടി എ യോഗം അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധ വിദ്യാർത്ഥികളുടെ പഠനത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്ന് സാൽമിയ മദ്രസ്സ സദർ മുദരിസ് അബ്ദുൽ അസീസ് സലഫി ഉദ്ഘാടന പ്രസംഗത്തിൽ രക്ഷിതാക്കളെ ഓർമിപ്പിച്ചു.
കേരളത്തിലെ സിഐ.ഇ.ആർ സിലബസ് അടിസ്ഥാനത്തിൽ കെ ജി മുതൽ ആറാം ക്ലാസ് വരെ എല്ലാ ശനിയാഴ്ചകളിൽ സാൽമിയ അമ്മാൻ ഇന്ത്യൻ കമ്യുണിറ്റി സ്‌കൂളിലാണ് മദ്രസ്സ നടക്കുന്നത്. പരിശുദ്ധ ഖുർആൻ, തജ്വീദ്, ഹിഫ്‌ള്, ചരിത്രം, കർമ്മം, സ്വഭാവം, വിശ്വാസം, പ്രാർത്ഥനകൾ, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ നടക്കുന്നത്.
കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ട്. ംഗമത്തിൽ വെച്ച് പിടിഎ പ്രസിഡണ്ടായി ഷാനിൽ അഷ്‌റഫും ജനറൽ സെക്രട്ടറിയായി ഷിജാത് അഹമ്മദും ട്രഷററായി ഫമീർ ജാനും എന്നിവരെ തെരെഞ്ഞെടുത്തു..
ഐഐസി കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ് പുതിയ വർഷത്തേക്കുള്ള അക്കാദമിക് പ്ലാൻ അവതരിപ്പിച്ചു. മനാഫ് മാത്തോട്ടം ആമുഖ ഭാഷണം നടത്തുകയും ഷർശാദ് പുതിയങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. പുതിയ അഡ്‌മിഷന് ബന്ധപ്പെടുക 96658400, 65829673, 66405706