കുവൈറ്റ് സിറ്റി : കുടശ്ശനാട് പ്രവാസികളുടെ കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം ( കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ പതിനഞ്ചാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. യോഗത്തിൽ സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതവും പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിക്കുകയും ചെയ്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ നിക്‌സൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു . മഹാബലിയുടെ കാലത്തെ പോലെ ഇന്നും നന്മയെ അടിച്ചമർത്താൻ തിന്മയുടെ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും അതിനെതിരെ ശക്തമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഉദ്‌ബോധപ്പിച്ചു . രക്ഷാധികാരികളായ ജോസഫ് മാത്യു, സാമുവൽ വർഗീസ്, വൈസ് പ്രസിഡന്റ് കൃഷ്ണ ദാസ് എന്നിവർ ആശംസകൾ നേർന്നു.കോസ് ഗ്ലോബൽ ഗവർണർ ഡോ. ജോൺ പനയ്ക്കലും ഗ്ലോബൽ പ്രസിഡന്റ് ജോൺസൺ കീപ്പള്ളിലും മുൻ രക്ഷാധികാരി ചാക്കോ ജോർജ്കുട്ടിയും ഓൺലൈൻ വഴി ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് പ്രോഗ്രാം കൺവീനർ ജിജി ജോർജിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ട്രഷറർ സോജി വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.

സാം ഡി. അബ്രഹാമിന്റെയും കൃപ ബിനോയിയുടെയും നേതൃത്വത്തിൽ ഗാനമേളയും ഷാരോൺ ജോർജിന്റെ വയലിൻ ഫ്യൂഷനും അതിനുശേഷം ഓണസദ്യയും നടത്തപ്പെട്ടു.