കുവൈത്ത് സിറ്റി : 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.ഐ.സി ഒരുക്കുന്ന ദിവസവും ഖുർആൻ - വെളിച്ചം ഓൺലൈൻ ക്വിസ്സ് മത്സരം നാളെ (ഒക്ടോബർ 11) മുതൽ ആരംഭിക്കും.

ലോക സന്മാർഗ ഗ്രന്ഥമായ വിശുദ്ധ ഖുർആനുമായി കൂടുതൽ അടുക്കുവാനായി ഇതാ ദിവസവും ഓൺലൈൻ ക്വിസ്സ് മത്സരവും കൂടെ സമ്മാനവും.ഓരോ ദിവസത്തെ വിജയികൾക്ക് നിരവധി ആകർഷകമായ സമ്മാനങ്ങളും അവസാനത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് ഗോൾഡ് കോയിനും ലഭിക്കും

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ലേണിങ് സ്‌കൂളി (ഖ്യു.എൽ.എസ്) ന് കീഴിൽ മർഹും അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയെ അവലംബിച്ച് സൂറ. സജദയാണ് ക്വിസ്സ് മത്സരം നടത്തുന്ന പാഠ ഭാഗം. പതിനാല് ദിവസം നീണ്ടു നിൽക്കുന്ന രൂപത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ദിവസവും കാലത്ത് മത്സര ലിങ്ക് നിങ്ങൾക്ക് വാടസഅപ്പ് മുഖേനെ ലഭിക്കും. രാവിലെ 7 മണി മുതൽ ഉത്തരം രേഖപ്പെടുത്താം. ഉത്തരം സെലക്ട് ചെയ്ത് നിങ്ങളുടെ പേരും നമ്പറും ലിങ്ക് മുഖേനെ അയച്ച് തരിക.

കൂടുതൽ വിവരങ്ങൾക്കും മത്സര ഗ്രൂപ്പിൽ ചേരാനും പാഠ ഭാഗം ലഭിക്കാനും താഴെയുള്ള നമ്പറിൽ മെസേജ് അയക്കുക. +965 69054515, +965 66560439, +965 99060684

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് മുഖേനെ ഗ്രൂപ്പിൽ ചേരാം.