കുവൈത്ത് സിറ്റി : കൗമാര വിദ്യാർത്ഥികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്റ്റുഡന്റ്സ് വിഭാഗം സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് വെള്ളിയാഴ്ച, (ഒക്ടോബർ 20) ന് കാലത്ത് 8 മുതൽ വൈകുന്നേരം 6 വരെ കബ്ദിൽ നടക്കും. യുവ തലമുറയ അറിയേണ്ടതും പഠിക്കേണ്ടതുമായി വിഷയത്തിലുള്ള വിവിധ സെഷനുകൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള പ്രശസ്ത വാഗ്മിയും പ്രൊഫസറുമായ ഡോ ജാബിർ അമാനി, ഡോ സലീം കുണ്ടുങ്കൽ (വൈസ് പ്രിൻസിപ്പൽ, ഐഐഎസ്), റോണി ഏംഗൻ (നോർവേ) തുടങ്ങിയ പ്രമുഖർ സെഷനുകൾക്ക് നേതൃത്വം നൽകും.വിദ്യാർത്ഥികൾക്ക് ആസ്വദിക്കാനായി വിവിധ തരത്തിലുള്ള ആക്റ്റിവിറ്റി അടിസ്ഥാനത്തിലുള്ള പരിപാടികളും ഉണ്ടായിരിക്കും.

'വിദ്യാർത്ഥികളുടെ സ്വയം സുരക്ഷക്കായി അറിയേണ്ട കായിക പ്രതിരോധ അഭ്യാസങ്ങളെ കുറിച്ച്' നോർവ്വയിലെ സകരിയ്യ ഏംഗൻ, മറിയം ഏംഗൻ തുടങ്ങിയവരുടെ കായിക പരിശീലന പരിപാടി ക്യാമ്പിലെ സെഷനുകൾക്ക് മാറ്റ്കൂട്ടും.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 65507714, 65829673, 69007007, 94164240 എന്നീ നമ്പറിൽ രജിസ്റ്റർ ചെയ്യാം.സമാപന സംഗമത്തിൽ രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതരത്തിലാണ് ക്യാമ്പ് ഒരിക്കിയിട്ടുള്ളത്. കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് ക്യാമ്പിലേക്ക് വാഹന സൗകര്യവും ഉണ്ടായിരിക്കും.