- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജാഹിദ് സമ്മേളന കുവൈത്ത് തല പ്രചരണോദ്ഘാടനവും ഫലസ്തീൻ ഐക്യദാർഢ്യവും വെള്ളിയാഴ്ച സാൽമിയയിൽ
കുവൈത്ത് സിറ്റി : 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണോദ്ഘാടനവും ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമവും ഒക്ടോബർ 27 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കും. ശൈഖ് അഹ്‌മദ് മുഹമ്മദ് സഈദ് അൽ ഫാരിസി(ജനറൽ സെക്രട്ടറി, സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ) സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമ്മേളന പ്രമേയ വിശദീകരണം കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി നിർവ്വഹിക്കും. ബൈത്തുൽ മുഖദ്ദസ് റിസർച്ച് സ്‌കോളറായ എൻജി. നൂറുദ്ദീൻ ഹുസൈൻ ഫലസ്തീൻ ഐക്യദാർഢ്യത്തിന് നേതൃത്വം നൽകും. കുവൈത്തിലെ വിവിധ സംഘടന നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും.
ഐ.ഐ.സി ഖുർആൻ ലേണിങ് സ്‌കൂൾ വകുപ്പിന് കീഴിൽ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും കൂടാതെ തുർക്കി, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, ദുബൈ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം ആളുകൾ പങ്കെടുത്ത് നടത്തിവരുന്ന ഓൺലൈൻ ഖുർആൻ ക്വിസ്സ് മത്സരത്തിലെ വിജയികൾക്കുള്ള സ്വർണ്ണ നാണയവും പ്രോത്സാഹന സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും. സ്തീകൾക്ക് പ്രത്യേക സൗകര്യവും കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വാഗത സംഘ കമ്മിറ്റി അറിയിച്ചു.