കുവൈത്ത് സിറ്റി : 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ.ഐ.സി സംഘടിപ്പിച്ച ഖുർആൻ - വെളിച്ചം ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ദിവസേനെ വിജയിച്ചവരെ പ്രഖ്യാപിച്ചു.

കുവൈത്തിൽ നിന്ന് വിജയികളായവർ: ഫൈസൽ .എം. വളാഞ്ചേരി, ഷജീന ഹാശിം,റഫ നസീഹ,എൻജി. മുനീർ മുഹമ്മദ്, മുർഷിദ് അരീക്കാട്, ബുഷ്‌റ അബൂബക്കർ, ഫൈസൽ എൻ.വി, നിഹാൽ അബ്ദുറഷീദ്, ഷറീന ലത്തീഫ്, ബഷർ അബ്ദുറഊഫ്, മുഹമ്മദ് ശാക്കിർ, റംഷാദ് അഹമ്മദ്, സുബീന അസഫലി, മുഹമ്മദ് റൈഹാൻ.

കുവൈത്തിന് പുറത്ത് നിന്ന് വിജയികളായവർ മിർസാദ് അലി സി.വി (കുറ്റിച്ചിറ), മുഹമ്മദ് ബഷീർ ഫാറൂഖി (തിരൂരങ്ങാടി), ഫിദ എം (വലിയോറ), അഫ്താബ് ഉമർ (മീഞ്ചന്ത), തസ്ലീന കൊളത്തറ, ആയിശ ഗഫൂർ (കിണാശേരി), ആയിശ ഫബീഹ (കുഞ്ഞത്തൂർ), സുബൈദ കെ.പി (കണ്ണൂർ), ആസിയ ഉസ്മാൻ (വെള്ളിപ്പറമ്പ്), യാസിർ അറഫാത്ത് (പുത്തൂർ മഠം), ഹനിയ ത്രാശ്ശേരി (ചെമ്പ്രശ്ശേരി), പി.പി അബ്ദുറഹിമാൻ (കാപ്പാട്), വസീല (ജിദ്ദ), ആയിശ എംപി (ഒളവണ്ണ).
മത്സരത്തിൽ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും കൂടാതെ ബഹ്‌റൈൻ, ഖത്തർ, ഒമാൻ, ദുബൈ, തുർക്കി തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു.

ഇന്ത്യൻ ഇസ്ലാഹി സെന്റർ (കുവൈത്ത്) പ്രസിഡന്റ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, ഖ്യു.എൽ.എസ് സെക്രട്ടറി നാസർ മുട്ടിൽ, ബീൻസീർ പുറങ്ങ്, ആമിർ മാത്തൂർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് ഗോൾഡ് കോയിനാണ് ലഭിക്കുക. വെള്ളിയാഴ്ച സാൽമിയയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനറെ കുവൈത്തതല പ്രചരണ സംഗമത്തിൽ വെച്ച് ഒന്നാം സ്ഥാനം നേടുന്ന വ്യക്തിയെ തെരെഞ്ഞെടക്കും. വിജയികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ ഈ സംഗമത്തിൽ വെച്ച് വിതരണം ചെയ്യും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഖുർആൻ ലേണിങ് സ്‌കൂളി (ഖ്യു.എൽ.എസ്) ന് കീഴിൽ മർഹും അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയെ അവലംബിച്ച് സൂറ. സജദയാണ് ക്വിസ്സ് മത്സരത്തിന് തെരെഞ്ഞെടുത്തിരുന്നത്. .
കൂടുതൽ വിവരങ്ങൾക്കും . +965 69054515, +965 66560439, +965 99060684

കുവൈത്തിൽ നിന്ന് വിജയിച്ചവരുടെ ഫോട്ടോസ് കൂടെ അയക്കുന്നു