- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നാളെ; ഫലസ്തീനിയായ എൻജി. നൂറുദ്ദീൻ ഹുസൈൻ നയിക്കും
കുവൈത്ത് സിറ്റി : ബൈത്തുൽ മുഖദ്ദസ് ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലുള്ള പ്രസന്റേഷൻ നാളെ (ഒക്ടോബർ 27 വെള്ള) വൈകിട്ട് 7 മണിക്ക് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണോദ്ഘാടന സംഗമത്തിൽ വെച്ച് നടക്കും. ഫലസ്തീനിക്കാരനും ബൈത്തുൽ മുഖദ്ദസ് റിസർച്ച് സ്‌കോളറുമായ എൻജി. നൂറുദ്ദീൻ ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിന് നേതൃത്വം നൽകും. സ്ലൈഡുകൾ കാണിച്ചുള്ള പ്രത്യേക സെഷനായിരിക്കുമെന്ന് സംഘടാകർ അറിയിച്ചു.
സമ്മേളനത്തിൽ സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്‌മദ് മുഹമ്മദ് സഈദ് അൽ ഫാരിസി, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, വിവിധ സംഘട പ്രതിനിധികൾ പങ്കെടുക്കും. സ്തീകൾക്ക് പ്രത്യേക സൗകര്യവും കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9906 0684, 9977 6124, 6640 5706, 9782 7920.