വിനയത്തിന്റെയും സൗമ്യതയുടെയും ആദർശത്തിന്റെയും പ്രതീകമായ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് അന്തരിച്ച സതീശൻ പാച്ചേനി ഒന്നാം ചരമവാർഷികം അനുസ്മരണം ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 27 വെള്ളിയാഴ്‌ച്ച വൈകുന്നേരം അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ ശരൺ കോമത്തിന്റെ അധ്യക്ഷതയിൽ നടത്തുക ഉണ്ടായി ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അനുശോചനാ യോഗം ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി കുവൈറ്റ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അഷ്‌റഫ്, പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ കോശി, മണി ചാക്കോ, ഈപ്പൻ, റെജി കൊരുത്തു, സിനു, എബി പത്തനംതിട്ട, സനിൽ തയ്യിൽ, ജയേഷ്, സുമേഷ്, ബൈജു തോമസ്, മുഹ്മൂദ് പെരുമ്പ തുടങ്ങിയവർ അനുസ്മരണം നടത്തി സംസാരിച്ചു. തുടർന്ന് സതീശൻ പാച്ചേനിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

സുജിത് കായലോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ സജിൽ നന്ദിയും പറഞ്ഞു.