- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ സിയോണിസ്റ്റുകൾ നടത്തുന്ന അധിനിവേശത്തിന് അറുതി വേണം - എൻജി. നൂറുദ്ദീൻ ഹുസൈൻ ഫലസ്തീനി
കുവൈത്ത് സിറ്റി : ഫലസ്തീനിൻ മണ്ണിൽ സിയോണിസ്റ്റുകൾ നടത്തുന്ന അധിനിവേശമാണ് എല്ലാ സംഘർഷങ്ങളുടെയും മൂലകാരണമെന്ന് ബൈത്തുൽ മുഖദ്ദസ് റിസർച്ച് സ്‌കോളറും ഫിലസ്തീനിയുമായ എൻജി. നൂറുദ്ദീൻ ഹുസൈൻ പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയയിൽ സംഘടിപ്പിച്ച ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സ്വത്വം നിലനിർത്താനും പരിശ്രമിക്കുന്നതിനിടയിൽ ഫലസ്തീൻ ജനത പതിറ്റാണ്ടുകളായി യാതനകളും കുടിയൊഴിപ്പിക്കലുകളും ജീവഹാനികളും സഹിച്ചുകൊണ്ടിരിക്കുക യാണ്.ഫലസ്തീനികൾക്കിടയിൽ വലിയ ദുരിതം സൃഷ്ടിച്ച ഗസ്സയിലെ ഇസ്രയേൽ ഉപരോധം അവസാനിപ്പിക്കണമെന്ന് വർഷങ്ങളായി ഫലസ്തീൻ ജനത ആവശ്യപ്പെടുന്നുണ്ട്. 2007 മുതൽ ഗസ്സ ഉപരോധത്തിലാണ്. ഒരു തുറന്ന ജയിലിനെപ്പോലെയാണ് ഗസ്സയിലെ ജീവിതം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവശ്യ സേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. ഇപ്പോഴിതാ വൈദ്യുതിയും വെള്ളവും ഇന്ധനം തുടങ്ങി സകലതും നിർത്തലാക്കി ജനതയെ ഉനമൂലനം ചെയ്യുന്നു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികളായ സാധാരണക്കാർ ദുരിതമനുഭവിക്കുന്നത് ഹൃദയഭേദകമാണെന്ന് എൻജി. നൂറുദ്ദീൻ ഹുസൈൻ വിശദീകരിച്ചു. അൽ ഖുദ്‌സ് ചരിത്രവും വർത്തമാനവും എന്ന വിഷയത്തിലുള്ള വീഡിയോ പ്രസന്റെഷനും എൻജി. നൂറുദ്ധീന നേതൃത്വം നൽകി.പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രമാണെന്ന് ഐ.ഐ.സി ഫലസ്തീൻ ഐക്യദാർഢ്യ സംഗമം വ്യക്തമാക്കി. ഫലസ്തീനിന്റെ മണ്ണ് ഫലസ്തീനികൾക്ക് എന്നാണ് ആദ്യം മുതലേ ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ, ക്രമേണ, അതൊരു അരികുവത്കരിക്കപ്പെട്ട ആവശ്യം മാത്രമായി ചുരുങ്ങി എന്നതാണ് ദുരവസ്ഥ. ഇന്ത്യ പോലും അതിന്റെ നിലപാടിൽ മാറ്റം വരുത്തുന്നതായാണ് കാണുന്നത്. ഫലസ്തീനികൾക്ക് വേണ്ടിയുള്ള പോരാട്ടം ഗസ്സയിലെ ജനങ്ങൾക്കിടയിലും മറ്റ് അറബ്- മുസ്ലിം രാജ്യങ്ങളിലെ സാധാരണ ജനങ്ങൾക്കിടയിലും പിന്തുണ നേടിയിട്ടുണ്ട്. ഫലസ്തീൻ-ഇസ്രയേൽ സംഘർഷം ഒരു രാത്രി കൊണ്ട് പരിഹരിക്കാനാവണം എന്നില്ല.
എന്നാൽ, സമാധാനപരമായ ചർച്ചകളിലൂടെയും ന്യായമായ അവകാശ സംരക്ഷണത്തിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. ഫലസ്തീനികളുടെ മണ്ണും ജീവിതവും അവർക്ക് തിരികെ നൽകണം. ഇസ്രയേലിന്റെ അധിനിവേശ മോഹങ്ങൾ ഉപേക്ഷിക്കണം. അതിന് വേണ്ടി വിശ്വാസയോഗ്യമായ ചർച്ചകളും കരാറുകളും ഉണ്ടാവണമെന്ന് ഐ.ഐ.സി ഫലസ്ഥീൻ ഐക്യദാർഢ്യ സംഗമം വ്യക്തമാക്കി.
വെളിച്ചം വിശുദ്ധ ഖുർആൻ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനം എൻജി. നൂറുദ്ധീൻ ഹുസൈൻ വിതരണം ചെയ്തു.ഐ.ഐസി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു