കുവൈത്ത് സിറ്റി : ഏതവസ്ഥയിലും ദൈവത്തെ സ്തുതിക്കുന്നവർക്ക് സ്വർഗ്ഗത്തിൽ 'ബൈത്തുൽ ഹംദ് ' എന്ന ഭവനം അല്ലാഹു നൽകുമെന്നും മനസ്സറിഞ്ഞു ദൈവത്തിൽ സ്തുതിക്കാൻ നാം ശ്രദ്ദിക്കണമെന്നും കെ എൻ എം മർകസ് ദഅവാ സംസ്ഥാന സെക്രട്ടറി ഡോ: ജാബിർ അമാനി പറഞ്ഞു . ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യുണിറ്റ് സംഘടിപ്പിച്ച തസ്‌കിയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

അറിഞ്ഞും അറിയാതെയും ദിവസവും നൂറിലധികം തവണ നമ്മൾ അല്ലാഹുവിനെ സ്തുതിക്കുന്നുണ്ട് അതൊക്കെ നമ്മുടെ സ്വർഗ്ഗപ്രവേശനത്തിന് മുതൽക്കൂട്ടാക്കുന്നതായി മാറണമെങ്കിൽ സൃഷ്ടാവ് നൽകുന്ന ഏതാവസ്ഥയും തൃപ്തിയോടെ നാം സ്വീകരിക്കണം. എങ്കിലേ മനസ്സറിഞ്ഞു അല്ലാഹുവിനെ സ്തുതിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ഉണർത്തി . യൂണിറ്റ് വൈസ്. പ്രസിഡന്റ് ഇ എ റഷീദ് അധ്യക്ഷനായിരുന്നു . കേന്ദ്ര കമ്മിറ്റി അംഗം ഇബ്രാഹിം കൂളിമുട്ടം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മഷ്ഹൂദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.