- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്പാക് കുവൈറ്റ് ചികിത്സാ സഹായം നൽകി
ആലപ്പുഴ : ആലപ്പുഴ, ചേർത്തല സ്വദേശി പ്രതീഷിന്റെയും , സുനീഷയുടെയും മകൻ അഭിജിത് (17 വയസ്) , സെറിബ്രൽ പാൾസി കാരണം 90% വൈകല്യത്തോട് കൂടി ജനിച്ച കുട്ടിയുടെ ചികിത്സക്കായുള്ളഭാരിച്ച തുക തുടർ ചികിത്സക്ക് ആവശ്യമായി വരുന്ന വിവരം ചേർത്തല മുനിസിപ്പൽ കൗൺസിലർ ജോസഫ് വര്ഗീസ് (ബാബു )ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ . അജ്പാക് ഏർപ്പെടുത്തിയ ധനസഹായം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിജിത്തിന്റെ കുടുംബത്തിന് കൈമാറി.
അജ്പക്ക് മുൻ. മംഗഫ് കൺവീനർ വിനോദ് അധ്യക്ഷനായ യോഗത്തിൽ വനിതാ വേദി വൈസ് ചെയർപേഴ്സൺ ലിസൻ ബാബു മന്ത്രിയെ സ്വീകരിച്ചു.അജ്പക്ക് വൈസ് പ്രസിഡന്റ് ബാബു തലവടി , ചേർത്തല മുനിസിപ്പൽ കൗൺസിലർ ജോസഫ് വര്ഗീസ് , അജ്പക്ക് സെക്രട്ടറി അജി ഈപ്പൻ , അജ്പാക് മുൻ അംഗം നിസാർ കുന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു
അജ്പക്ക് മുൻ അംഗങ്ങളായ സാബു എം പീറ്റർ സ്വാഗതവും സഞ്ചു പരുമല നന്ദിയും രേഖപ്പെടുത്തി.