കുവൈത്ത് സിറ്റി :മുജാഹിദ് സംസ്ഥാന സമ്മേളനത്തിനറെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈറ്റിന്റെ സ്റ്റുഡന്റ് വിങ് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് യുവതലമുറയ്ക്ക് പ്രചോദനകരവും വിദ്യാഭ്യാസപരവുമായ ഉന്നത ലക്ഷ്യത്തിലേക്കുള്ള ചുവടായിമാറി. ഫലസ്തീൻ ഐക്യദാർഢ്യത്തിനും ക്യാമ്പ് സാക്ഷിയായി.

ഇസ്ലാം വിദ്യാഭ്യാസത്തിന് അത്യധികമായ പ്രോത്സാഹനവും പരിഗണനയും നൽകുന്നുവെന്ന് സംഗമം വ്യക്തമാക്കി. ജ്ഞാനത്തിന്റെയും സംസ്‌കൃതിയുടെയും അനന്യവും അമൂല്യവുമായ ആധാര സ്രോതസ്സാണ് ഖുർആൻ. മനുഷ്യന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാന ധാരകളെ സംബന്ധിച്ച അവബോധം ആർജിക്കലും അവ പ്രയോഗവത്കരിക്കലുമാണ് ശരിയായ വിദ്യാഭ്യാസമെന്ന് ക്യാമ്പിൽ പങ്കെടുത്തവർ വിശദീകരിച്ചു.

ഫോക്കസ് കുവൈത്ത് ചാപ്റ്റർ സിഇഓ എൻജി. ഫിറോസ് ചുങ്കത്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത വാഗ്മിയും പ്രൊഫസറുമായ ഡോ. ജാബിർ അമാനി, ഡോ സലീം കുണ്ടുങ്കൽ, റോണി ഏംഗൻ (നോർവേ) തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകളെടുത്തു.
വിദ്യാർത്ഥികളുടെ സ്വയം സുരക്ഷക്കായി അറിയേണ്ട കായിക പ്രതിരോധ അഭ്യാസങ്ങളെ കുറിച്ച് നോർവ്വയിലെ സകരിയ്യ ഏംഗൻ, മറിയം ഏംഗൻ തുടങ്ങിയവരുടെ സെൽഫ് ഡിഫൻസ് പരിശീലനം ക്യാമ്പിന് മിഴിവേകി.ക്യാമ്പിനോടൊപ്പം മാതാപിതാക്കൾക്ക് പ്രത്യേകമായി ഡോ.ജാബിർ അമാനിയുടെ നേതൃത്വത്തിൽ കൗൺസലിങ് സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾക്കുള്ളക്യാമ്പ്.mp4സമ്മാനവും വിതരണം ചെയ്തു.

ഐഐസി പ്രസിഡണ്ട് യൂനുസ് സലീം അദ്ധ്യക്ഷനായ പരിപാടിയിൽ സിദ്ദീഖ് മദനി, സൈദ് മുഹമ്മദ് ,നാഫിൽ അബ്ദുൽ റഷീദ്, അബ്ദുൽ റഹ്മാൻ, അനസ് മുഹമ്മദ് , നബീൽ ഹമീദ് ,മനാഫ് മാത്തോട്ടം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.