- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ വംശഹത്യയും ലോകത്തെ വിസ്മയിപ്പിക്കുന്ന ചെറുത്ത് നിൽപും : ഐ.ഐ.സി ബസ്വീറ സംഗമം വെള്ളിയാഴ്ച ഫർവാനിയയിൽ
കുവൈത്ത് സിറ്റി : 'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ് വ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന ബസ്വീറ സംഗമം നവംബർ 17 ന് വെള്ളിയാഴ്ച ഉച്ചയക്ക് 1.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ ഫലസ്തീൻ വംശഹത്യയും ലോകത്തെ വിസ്മയിപ്പിക്കുന്ന ചെറുത്ത് നിൽപും എന്ന വിഷയത്തിൽ പി.വി അബ്ദുൽ വഹാബ് സംസാരിക്കും.
ഖുർആൻ ചിന്തകൾ, പുസ്തക പരിചയം എന്നീ സെഷനുകൾക്ക് അബ്ദുൽ അസീസ് സലഫി, ഹർശ ശരീഫ് എന്നിവർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 55685576, 99060684.
Next Story