- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് യാത്ര അയപ്പ് നൽകി
കുവൈറ്റ് സിറ്റി: മൂന്നു പതിറ്റാണ്ട് കുവൈറ്റ് പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിൽ മടങ്ങുന്ന മാവേലിക്കര അസോസിയേഷന്റെ ആദ്യകാല അംഗവും,മാവേലിക്കര പുതിയകാവ് സ്വദേശി ശ്രീ ജോസ് വർഗ്ഗീസിന് മാവേലിക്കര അസോസിയേഷൻ കുവൈറ്റ് യാത്ര അയപ്പ് നൽകി. അസോസിയേഷൻ രക്ഷാധികാരി ബിനോയ് ചന്ദ്രൻ ഉപഹാരം നൽകി ആദരിക്കുകയും സ്വദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ വെക്കുകയും അതിന് എല്ലാ സഹായങ്ങളും മാവേലിക്കര അസോസിയേഷനിൽ നിന്ന് ഉണ്ടാകും എന്നും ആശംസ സന്ദേശത്തിൽ അറിയിച്ചു.
പ്രസിഡന്റ് മനോജ് പരിമണം, ഉപദേശക സമിതി അംഗങ്ങളായ ഏ. ഐ കുര്യൻ, നൈനാൻ ജോൺ, എക്‌സികുട്ടിവ് കമ്മറ്റി അംഗങ്ങളായ മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.പ്രവാസികൾ ആയിരിക്കുമ്പോൾ ഓരോ വ്യക്തിയും അവരാൽ കഴിവതും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിരിക്കേണ്ട ആവശ്യകതയുടെ പ്രാധാന്യത്തെ കുറിച്ചും ജോസ് വർഗ്ഗീസ് മറുപടി പ്രസംഗത്തിൽ പറയുകയുകയും നൽകിയ ആദരവിന് നന്ദി അറിയിക്കുകയും ചെയ്തു.