- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ- കുവൈറ്റ് ഫിഫ വേൾഡ് കപ്പ്; യോഗ്യത മത്സരത്തിനായി എത്തിച്ചേർന്ന ഇന്ത്യൻ ടീമിന് സ്വീകരണം
കുവൈറ്റ് ജാബിർ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- കുവൈറ്റ് ഫിഫ വേൾഡ് കപ്പ്2026 യോഗ്യത മത്സരം കാണുന്നതിനും ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതിനുംഎത്തിച്ചേർന്ന ഇന്ത്യൻ ആരാധകരുടെ സാഗരത്തെയാണ് ജാഫർ സ്റ്റേഡിയംസാക്ഷ്യം വഹിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫാൻ ക്ലബ്ബ് ആയ മഞ്ഞപ്പടയുടെ കുവൈറ്റ്‌വിങ്ങ് കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും യോഗ്യതാ മത്സരം കാണാൻആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യൻ ഫുട്‌ബോൾ ആരാധകരെയും സ്റ്റേഡിയത്തിൽഎത്തിക്കുന്നതിന് ടിക്കറ്റ് ബുക്കിങ് മുതൽ സ്റ്റേഡിയത്തിലേക്കുള്ള വാഹനസൗകര്യം വരെയുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
യോഗ്യത മത്സരത്തിനായി കുവൈറ്റിൽ എത്തിച്ചേർന്ന ഇന്ത്യൻ ടീമിനെവിമാനത്താവള ത്തിൽ ആശംസ കാർഡുകളും ബോക്കെയും നൽകി ഇന്ത്യൻആരാധകർ സ്വീകരിച്ചത് മഞ്ഞപ്പട കുവൈറ്റ് വിങ്ങിന്റെ നേതൃത്വത്തിൽആയിരുന്നു.മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നൽകിയ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ് ഇന്ത്യൻപതാകയും ഏന്തി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർ കളത്തിൽഇറങ്ങിയ ഇന്ത്യൻ കളിക്കാർക്ക് ഇന്ത്യയിലെ ഏതോ സ്റ്റേഡിയത്തിൽ കളി
നടക്കുന്ന പ്രതീ തിയാണ് നൽകിയത്. ടീമിനെ പിന്തുണയ്ക്കുന്ന ബാനറുകളുംപോസ്റ്ററുകളും ഏന്തി ആവേശ തിരയിളക്കിയ ആരാധകർ ഇന്ത്യൻ ടീമിന്നൽകിയ മനോവീര്യം കുറച്ചൊന്നുമല്ല.പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ പ്രവാസമൂഹ്യം മാതൃരാജ്യത്തെയും
ഇന്ത്യൻ ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നതിന്റെ നേർചിത്രമായി മാറി
സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധക സഞ്ചയം.