കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻർ അബ്ബാസിയ മദ്രസ്സയിലെ വിദ്യാർത്ഥികൾ പഠനാർത്ഥം ജാബിരിയ്യ ത്വാരിഖ് മ്യൂസിയം സന്ദർശിച്ചു. മ്യൂസിയത്തിലെ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് പുത്തനനുഭൂതി നൽകി. യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ,ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ വസ്ത്രങ്ങൾ,തോക്കുകൾ, ഗൺ പവർ ബാഗ് എന്നിവയുടെ വലിയൊരു ശേഖരം ഉണ്ട്. പല രാജ്യങ്ങളിലെയും പഴയകാല ആഭരണങ്ങൾ,രാജാക്കന്മാരുടെ വസ്ത്രങ്ങൾ ,കിരീടങ്ങൾ, വിവിധ തരം വാദ്യോപകരണങ്ങൾ, ഇന്ത്യയിലെ മുഗൾ കാലഘട്ടത്തിലെ രാജാക്കന്മാരുടെ പാത്രങ്ങൾ, പഴയ കാലത്തെ കയ്യെഴുത്ത് ഖുർആൻ കളക്ഷൻ, മരത്തിലും കല്ലിലും മർബിലിലും കൊത്തിവെച്ച അറബി ഗാലിഗ്രാഫി എഴുത്തുകൾ, സ്വർണം സിൽവർ എന്നിവ കൊണ്ട് എഴുതിയ ഖുർആൻ പതിപ്പുകൾ, പഴയ കാലത്ത് കഅ്ബയിൽ ഉപയോഗിച്ച കിസ് വ തുടങ്ങി വൈവിധ്യങ്ങളായ വസ്തുകൾ മ്യൂസിയത്തിലുണ്ട്.

ഇസ്ലാഹി മദ്രസ്സ പ്രിൻസിപ്പൾ അബൂബക്കർ സിദ്ധീഖ് മദനി, ആരിഫ് പുളിക്കൽ എന്നിവർ പഠന യാത്രയ്ക്ക് നേതൃത്വം നൽകി.