കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ്സ അറബിക് ഡേ ആചരിച്ചു. വിദ്യാർത്ഥികളുടെ വിവിധ മത്സര പരിപാടികൾ നടത്തി. സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. ആരിഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ഷമീം ഒതായി സംസാരിച്ചു. പരിപാടികൾക്ക് അദ്ധ്യാപകർ നേതൃത്വം നൽകി.