കുവൈത്ത്സിറ്റി: നാഷണൽ ഇവാഞ്ചിലിക്കൽ ചർച്ച് ഓഫ് കുവൈത്ത്(എൻ.ഇ.സി.കെ) ചെയർമാൻ ഫാദർ ഇമ്മാനുവൽ ഗരീബുമായിഹ്വസസന്ദർശനാർത്ഥം കുവൈത്തിലെത്തിയ കേരള കൗൺസിൽ ഓഫ് ചർച്ചസ്(കെ.സി.സി)ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് കൂടിക്കാഴ്ച നടത്തി.

എൻ.ഇ.സി.കെ ആസ്ഥാനത്തായിരുന്നു സന്ദർശനം.കുവൈറ്റിലെ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിനായി ഭാഗമായിട്ടാണ് കമ്മ്യൂണിയൻ ഓഫ് ചർച്ചസ്ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന ഡോ.പ്രകാശ്
കുവൈത്തിലെത്തിയത്. NECK സെക്രട്ടറി റോയ് കെ യോഹന്നാൻ സന്ദർശനം
ഏകോപിപ്പിച്ചു.

കേരളത്തിലെ 14 സഭകളുടെ ഔദ്യോഗിക എക്യുമെനിക്കൽ ബോഡിയാണ് കേരളകൗൺസിൽ ഓഫ് ചർച്ചസ് (കെസിസി). മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ,യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ്സൗത്ത് ഇന്ത്യ, കൽദായ സുറിയാനി സഭ, സാൽവേഷൻ ആർമി, മലബാർഇൻഡിപെൻഡന്റ് സിറിയൻ ചർച്ച്, ദി ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻചർച്ച്, മലങ്കര സിറിയൻ ക്നാനായ ആർച്ച് ഡയോസിസ്, സെന്റ് തോമസ്
ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെല്ലോഷിപ്പ്, ബിലീവേഴ്സ്ഈസ്റ്റേൺ ചർച്ച്, ബൈബിൾ ഫെയ്ത്ത് മിഷൻ, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ്ഇന്ത്യ കൂടാതെ, വൈ.എം.സി.എ, വൈ.ഡബ്ല്യു.സി.എ, ബൈബിൾ സൊസൈറ്റിതുടങ്ങിയ 22 ക്രിസ്ത്യൻ സംഘടനകളും ഉൾപ്പെടുന്നതാണ് കെ.സി.സി അംഗങ്ങൾ.

ഇന്ത്യയിൽ YMCAയുടെയും YWCAയുടെയും ഏറ്റവും കൂടുതൽ അംഗങ്ങൾകേരളത്തിൽ നിന്നാണ്. കത്തോലിക്കാ, പെന്തക്കോസ്ത് സഭകൾ ഉൾപ്പെടെഇന്ത്യയിലെ എല്ലാ സഭകളിലെയും അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.കേരളത്തിലെ ക്രിസ്ത്യൻ സഭകളെയും ക്രിസ്ത്യൻ സംഘടനകളെയുംപ്രതിനിധീകരിക്കുന്ന ഏക ഔദ്യോഗിക എക്യുമെനിക്കൽ ഫോറമാണ് കേരളകൗൺസിൽ ഓഫ് ചർച്ചസ്. ഇത് ഇന്ത്യയിലെ നാഷണൽ കൗൺസിൽ ഓഫ്ചർച്ചസിന്റെ റീജിയണൽ വിഭാഗമാണ്. കേരളത്തിലെ ക്രിസ്ത്യൻ ജനസംഖ്യയുടെ40 ശതമാനത്തിലധികം വരും ഇത്. 1940 മുതൽ കേരളത്തിൽ കെ.സി.സി.പ്രവർത്തിച്ച് വരുന്നുണ്ട്.

ശനിയാഴ്ച രാവിലെ 11-മണിക്ക് എൻ.ഇ.സി.കെ ദീവാനിയായിൽ വച്ച്കെ.സി.സിയിൽ ഉൾപ്പെടുന്ന സഭകളിലെ വൈദികർ,പള്ളികമ്മിറ്റി ഭാരവാഹികൾഅടക്കമുള്ളവരുടെ യോഗം ക്രമീകരിച്ചിട്ടുണ്ട്. കെ.സി.സി പ്രസിഡണ്ട്അലക്സിയോസ് മാർ യൂസെബിയസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.