- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുജാഹിദ് സമ്മേളനം; ഗൃഹസന്ദർശനങ്ങൾ വിവിധ ഏരിയകളിൽ തുടങ്ങി
കുവൈത്ത് സിറ്റി:'വിശ്വ മാനവികതക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണങ്ങളിലെ സൗഹൃദ ഗൃഹ സന്ദർശന പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടക്കം കുറിച്ചു. കേന്ദ്ര തലത്തിൽ വിവിധ ഏരിയകളികളിൽ പ്രചരണങ്ങൾക്ക് രൂപം നൽകി. ഗൃഹ സന്ദർശനങ്ങൾക്ക് നൽകുന്ന സമ്മേളന കിറ്റിൽ മൂന്ന് തരം ലഘുലേഖകളാണ് വിതരണം ചെയ്യുന്നത്. സ്നേഹ സന്ദേശം, വേദ വെളിച്ചം, കാലം വെളിച്ചം തേടുന്നു എന്നീ ലഘുലേഖകളും, ഇസ്ലാഹി സെന്ററിന്റെ ചലന സ്പന്ദവും കൂടാതെ ഗിഫ്റ്റുകളായി പുസ്തകവും, സമ്മേളന കപ്പും, ഘടികാരവും വീടുകളിൽ വിതരണം ചെയ്തു വരുന്നു.
നേരത്തെ ശാഖകളിൽ നടന്ന ഒരുക്കം സംഗമത്തിൽ വിവിധങ്ങളായ പദ്ധതികൾ തയ്യാറാക്കി.
ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കേന്ദ്ര പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ മാങ്കാവ്, മനാഫ് മാത്തോട്ടം, സഅദ് പുളിക്കൽ, ഷാനിബ് പേരാമ്പ്ര, നാസിർ മുട്ടിൽ തുടങ്ങിയവർ സംസാരിച്ചു.